മുടി കൊഴിച്ചിലുണ്ടോ, വിഷമിക്കേണ്ട ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി…


മുടികൊഴിച്ചില്‍ ഇന്ന് മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. ആണുങ്ങളും പെണ്ണുങ്ങളും ഈ ഒരു പ്രശ്‌നം നേരിടുന്നുണ്ട്. പല കാരണങ്ങള്‍ കൊണ്ട് നമ്മുടെ കൊഴിയാം. തലയില്‍ താരന്‍ ഉണ്ടെങ്കില്‍ മുടികൊഴിച്ചില്‍ കൂടും. എപ്പോഴും വീട്ടില്‍ തന്നെ നില്‍ക്കുന്നവരല്ല നമ്മള്‍. പലയിടങ്ങളില്‍ പോകുന്നവരാണ്. അപ്പോള്‍ ചിലയിടങ്ങളിലെ വെള്ളം നമ്മുടെ മുടിക്ക് ദോഷം ചെയ്യും. അങ്ങനെയും മുടി കൊഴിയാം. പിന്നെ ഒരാള്‍ക്ക് ജീവിതത്തിലുണ്ടാകുന്ന സമ്മര്‍ദം, ജലി സമ്മര്‍ദം തുടങ്ങിയവയൊക്കെ ഇതിന് കാരണമാകുന്ന ഘടകങ്ങളാണ്. കോവിഡ് വന്നവര്‍ക്കും മുടി കൊഴിച്ചിലുണ്ടാകുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.

ഭക്ഷണത്തിലൂടെ മുടികൊഴിച്ചില്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ നമുക്ക് സാധിക്കും. പോഷകങ്ങള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്ുന്നത് മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും. ഏതൊക്കെയാണ് നിങ്ങള്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്ന് നോക്കാം…

1. ഭക്ഷണകാര്യം നോക്കുമ്പോള്‍ ഇലക്കറികളാണ് ഏറ്റവും പ്രധാനം. ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമായ ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്റെ മാത്രമല്ല തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

2. മുട്ടയാണ് മുടിയുടെ ആരോ?ഗ്യത്തിന് മറ്റൊരു മികച്ച ഭക്ഷണം. മുട്ടയില്‍ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിലെ പ്രോട്ടീന്‍ ഘടകം മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുകൊണ്ടുതന്നെ മുടികൊഴിച്ചില്‍ കുറയ്ക്കാനും മുടി കരുത്തോടെ വളരാനും മുട്ട കഴിക്കുന്നതിലൂടെ സാധിക്കുന്നു.

3. ഡയറ്റില്‍ പയറുവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തുന്നത് മുടിവളര്‍ച്ചയെ മെച്ചപ്പെടുത്തുന്നു. പയറു വര്‍ഗങ്ങളില്‍ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇരുമ്പ്, സിങ്ക്, ബയോട്ടിന്‍ തുടങ്ങിയ ഘടകങ്ങളും പയറുവര്‍ഗങ്ങളില്‍ അടങ്ങിയിരിക്കുന്നു.

4. ഡയറ്റില്‍ മത്സ്യം ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകരമാണ്. സാല്‍മണ്‍, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങള്‍ മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ ഒമേഗ-3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടങ്ങളാണ്. സെലിനിയം, പ്രോട്ടീന്‍, വിറ്റാമിന്‍ ഡി 3, മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന മറ്റ് പോഷകങ്ങളും മത്സ്യത്തിലുണ്ട്.