പേരാമ്പ്രയില്‍ ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈല്‍ ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ മേള; 51 കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കി


പേരാമ്പ്ര: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പേരാമ്പ്രയിൽ വിവിധ ഭാഗങ്ങളില്‍ മൊബൈല്‍ ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ മേള നടന്നു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന 51 സ്ഥാപനങ്ങള്‍ക്ക് മേളയുടെ ഭാഗമായി ലൈസന്‍സ് നല്‍കി. മുളിയങ്ങല്‍, വെള്ളിയൂര്‍, ചെമ്പ്ര, ചക്കിട്ടപ്പാറ എന്നിവിയങ്ങളിലാണ് ഭക്ഷ്യ വകുപ്പിന്റെ വാഹനങ്ങള്‍ സഞ്ചരിച്ച് ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ മേള നടത്തിയത്.

ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി കച്ചവടസ്ഥാപനങ്ങളും പൊതുജനങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വാഹനത്തില്‍ പ്രചരണം നടത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസന്‍സ് ഇല്ലാതെ കച്ചവടം നടത്തുന്നത് ആറ് മാസം വരെ തടവും അഞ്ച് ലക്ഷം രൂപവരെ പിഴയും ലഭിക്കുന്ന കുറ്റമാണെന്ന് വകുപ്പ് മുന്നറിയിപ്പു നല്‍കി.

summary: food safety department-organized mobile license registration fair