കൊയിലാണ്ടി നഗരത്തിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ മിന്നല്‍ പരിശോധന; നാല് ഹോട്ടലുകളില്‍ നിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തു
കൊയിലാണ്ടി: നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷ്യസാധനങ്ങള്‍ പിടിച്ചെടുത്തു. ഗാമ കിച്ചൻ, ഹലിം, എം.ആര്‍ റസ്റ്റോറന്റ്, ഫ്രൂടീസ് എന്നീ ഹോട്ടലുകളില്‍ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്തതും ഉപയോഗിച്ച് ബാക്കിവന്നശേഷം വീണ്ടും വിളമ്പുന്നതിനായി ഫ്രിഡ്ജില്‍ സൂക്ഷിച്ചതുമായ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തത്.
രാവിലെ ഏഴ് മണി മുതല്‍ നടത്തിയ പരിശോധനയില്‍ സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.റിഷാദ് പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജമീഷ് മുഹമ്മദ്, ലിജോയ്.എല്‍, വിജിന.എം എന്നിവര്‍ പങ്കെടുത്തു. ഗുരുതരമായ പ്രശ്‌നങ്ങള്‍ എവിടെയും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും നിലവില്‍ ഈ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും വീണ്ടും സമാനമായ കുറ്റം ആവര്‍ത്തിക്കുന്നപക്ഷം സ്ഥാപനം പൂട്ടിക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുകയും ചെയ്യുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
വരും ദിവസങ്ങളിലും കര്‍ശനമായ പരിശോധന നടത്തുമെന്നും മേല്‍ സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തി മറ്റു നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.