ദാരിദ്ര്യം കാരണം ഇനി ചക്കിട്ടപ്പാറ പഞ്ചായത്തില്‍ ആരും വിശന്നിരിക്കേണ്ടി വരില്ല; അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട പതിനാറ് കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്ത് പഞ്ചായത്ത്


ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ അതിദരിദ്ര പദ്ധതിയിലുള്‍പ്പെട്ട പരിനാറ് കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. കേരളത്തിലെ അതിദാരിദ്രരെ കണ്ടെത്തുന്നതിന് വേണ്ടി കേരള സര്‍കാര്‍ എല്ലാ വകുപ്പുകളും ഏകോപിപ്പിച്ച് നടത്തിയ സര്‍വേ പ്രകാരം ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തില്‍ 33 അതിദരിദ്ര കുടുംബങ്ങള്‍ ആണ് ഉള്ളത്. അതില്‍ 16 കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യധാന്യങ്ങള്‍ ആവിശ്യമുള്ളതായി കണ്ടെത്തിയിരുന്നത്. ഇവര്‍ക്കാണ് ഗ്രാമ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ചുകൊണ്ട് ഭക്ഷണ കിറ്റ് വിതരണം ചെയ്തത്.

ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു.സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷരായ സി.കെ ശശി, ബിന്ദു വത്സന്‍, ശ്രീജിത്ത് ഇഎം, അംഗങ്ങളായ കെ. എ ജോസ്‌കുട്ടി, ജിതേഷ് എന്നിവര്‍ സംസാരിച്ചു .

അതിദരിദ്രരുടെ ഭവനങ്ങളില്‍ എല്ലാ മാസവും വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ ഉള്ള സമിതി സന്ദര്‍ശനം നടത്തി പുരോഗതി വിലയിരുത്തും. സംസ്ഥാനത്ത് 66004 കുടുംബങ്ങള്‍ ആണ് അതിദരിദ്ര വിഭാഗത്തില്‍ ഉള്ളത്.