കപ്പ പുഴുക്ക് മുതല്‍ മക്രോണി വരെ; രുചി മേളം തീര്‍ത്ത് പാറക്കടവ് ജി.എം.യു.പി സ്‌കൂളില്‍ ഭക്ഷ്യമേള
പാറക്കടവ്: മുതിര തോരന്‍, കപ്പപുഴുക്ക്, പഴം പൊരി….ലിസ്റ്റ് അങ്ങനെ നീണ്ട് പോവുകയാണ്. പാറക്കടവ് ജി.എം.യു.പി സ്‌കൂളില്‍ നടത്തിയ ഭക്ഷ്യമേളയില്‍ നിരന്നത് മുപ്പതിലധികം നാടന്‍ വിഭവങ്ങളാണ്. വീട്ടില്‍ നിന്നും ഉണ്ടാക്കികൊണ്ടുവന്ന ഭക്ഷണങ്ങള്‍ മേശയില്‍ തുറന്ന് വച്ചപ്പോള്‍ കുട്ടികള്‍ക്കും ഇരട്ടി സന്തോഷം.
ഇന്ന് രാവിലെയാണ് കുട്ടികള്‍ക്കായി സ്‌കൂള്‍ അധ്യാപകരും പിടിഎയും ചേര്‍ന്ന് ഭക്ഷ്യമേള സംഘടിപ്പിച്ചത്. നാടന്‍ ഭക്ഷണങ്ങള്‍ ഉണ്ടാക്കി കൊണ്ടുവരാനായിരുന്നു നിര്‍ദ്ദേശം. മധുരപലഹാരങ്ങള്‍ക്കും കപ്പപുഴുക്കിനുമൊപ്പം മാക്രോണിയും മേളയില്‍ താരമായി.
മുൻ പി.ടി.എ പ്രസിഡന്റ് മുമ്മു ഹാജി മക്കൂൽ മേള ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് റഫീഖ് പരിപ്പങ്ങാട്ട്, ഹെഡ്മാസ്റ്റർ ജയൻ കെ, പി.ടി.എ, എസ്.എം.സി അംഗങ്ങളായ അബ്ദുറഹ്മാൻ പഴങ്ങാടി, ഹസ്സൻ പിള്ളാണ്ടി, ലത്തീഫ് പി, ഹംസ ടി.കെ, ഹനീഫ പി.കെ, ബിനു എന്നിവര്‍ പങ്കെടുത്തു.
Description: Food Fair at Parakkadav GMUP School