നാടൻപാട്ട്, ഒപ്പന, തിരുവാതിര, സംഘനൃത്തം; ശ്രദ്ധേയമായി ചോറോട് പഞ്ചായത്ത് കലാകായിക മേള
ചോറോട്: ചോറോട് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി വനിതകൾക്കായ് കലാ കായിക മേള സംഘടിപ്പിച്ചു. കേരളോത്സവം ഉൾപ്പടെയുള്ള കലാ കായിക വേദികളിൽ അവസരം ലഭിക്കാതിരുന്ന വനിതകൾക്കായാണ് പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയത്. ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ മേള ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യം സ്ഥിരം സമിതി ചെയർപെഴ്സൺ ശ്യാമള പൂവ്വേരി അദ്ധ്യക്ഷത വഹിച്ചു. നാടൻ പാട്ട് കലാകാരി സുജിന വടകര മുഖ്യാതിഥിയായി പങ്കെടുത്തു. പഞ്ചായത്തിലെ 21 വാർഡുകളിൽ നിന്നും പരിപാടികൾ അവതരിപ്പിക്കാൻ വനിതകൾ എത്തി. വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിൽ വെച്ചാണ് മേള നടന്നത്.
വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.മധുസൂദനൻ, ആരോഗ്യം വിദ്യാഭ്യാസം സ്ഥിരം സമിതി അധ്യക്ഷൻ സി.നാരായണൻ മാസ്റ്റർ, പഞ്ചായത്ത് അംഗങ്ങളായ പുഷ്പ മഠത്തിൽ, അബൂബക്കർ വി.പി, പ്രസാദ് വിലങ്ങിൽ, ലിസി.പി, പഞ്ചായത്ത് സെക്രടറി രാജീവൻ വള്ളിൽ, സി.ഡി.എസ് ചെയർപെഴ്സൺ കെ. അനിത എന്നിവർ സംസാരിച്ചു.

ഗ്രാമ പഞ്ചായത്ത് ആംഗം മനീഷ് കുമാർ ടി.പി. സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷൈജി കെ. നന്ദിയും പറഞ്ഞു. നാടൻ പാട്ട്, ഒപ്പന, തിരുവാതിര, സംഘനൃത്തം, സിനിമാറ്റിക്ക് ഡാൻസ്, തുടങ്ങിയ കലാപരിപാടികൾ ശ്രദ്ധേയമായി.
Summary: Folk songs, oppana, thiruvathira, group dance; Chorode Panchayat Arts and Sports Festival was notable