നിറയെ വിവിധ നിറങ്ങളിലുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്നു; ചോറോട് ഹയർ സെക്കൻ്ററി സ്കൂളിൽ ഇത് പൂക്കാലം


ചോറോട്: ചോറോട് ഗവർൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇത് പൂക്കാലം. വിദ്യാലയ മുറ്റം നിറയെ വിവിധ നിറങ്ങളിലുള്ള പൂക്കൾ പൂക്കൾ നിര നിരയായി വിരിഞ്ഞു നിൽക്കുന്നു. സ്കൂൾ പരിസ്ഥിതി ക്ലബിൻ്റെ നേതൃത്വത്തിലാണ് പൂ കൃഷി നടത്തിയത്.

ചോറോട് കൃഷി ഓഫീസറുടെയും അധ്യാപകരുടെയും പിന്തുണയോടെയാണ് വിദ്യാർത്ഥികൾ പൂ കൃഷിയിറക്കിയത്. പൂക്കൊട്ടകളുമായി ഉത്സവ പ്രതീതിയോടെയായിരുന്നു വിളവെടുപ്പ്. ഒന്നാം ഘട്ട വിളവെടുപ്പിൽ അഞ്ച് കിലോയോളം പൂക്കൾ ലഭിച്ചു.

ചോറോട് പഞ്ചായത്ത് കൃഷിഭവന്റെ സഹായത്തോടെ സ്കൂളിൽ നടത്തിയ പൂക്കൃഷി വിളവെടുപ്പ് ജില്ലാ പഞ്ചായത്തംഗം എൻ.എം.വിമല ഉദ്ഘാടനം ചെയ്തു. ശ്യാമള പൂവേരി, കെ.സുധ, കൃഷി ഓഫീസർ ഒ.പി.മുബാരക്, വി.കെ.ഷീബ, എം.പി.അനുശ്രീ, സ്കൂൾ പരിസ്ഥിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Summary: Flowers of various colors are blooming; It is the season of flowers at Chorod Higher Secondary School