ചോറോട് മേഖലയിൽ വെള്ളക്കെട്ട് രൂക്ഷം; അടിയന്തര പരിഹാരത്തിന് ശ്രമിക്കുമെന്ന് ഷാഫി പറമ്പിൽ എം പി
ചോറോട്: ദേശീയ പാതയുടെ പടിഞ്ഞാറ് ഭാഗത്തെ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. വെള്ളം കയറിയ പ്രദേശം ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു. പ്രദേശത്തിൻറെ വിഷയങ്ങളും ആവശ്യങ്ങളും നാട്ടുകാരുമായി സംസാരിച്ചു. പ്രദേശത്തെ കിണറുകൾ മലിനമായി കിടക്കുന്നത് പകർച്ചവ്യാധികൾക്ക് കാരണമാകുമെന്ന് നാട്ടുകാർ എം പിയുടെ ശ്രദ്ധയിൽപ്പെടുത്തി.
തുടർന്ന് വെള്ളക്കെട്ടിന് അടിയന്തര പരിഹാരം കാണാൻ ശ്രമിക്കുമെന്ന് എം പി അറിയിച്ചു. നാഷണൽ ഹൈവേ അതോറിറ്റിയുമായും ഉപരിതല ഗതാഗത മന്ത്രിയുമായും വിഷയം അവതരിപ്പിക്കുമെന്നും എംപി വ്യക്തമാക്കി. വാർഡ് മെമ്പർ കെ.കെ. റിനീഷ്, കോട്ടയിൽ രാധാകൃഷ്ണൻ അഡ്വക്കറ്റ് പി ടി കെ നജ്മൽ, സി.നിജിൻ , എം.ടി നാസർ എന്നിവരും എം പിക്ക് ഒപ്പമുണ്ടായിരുന്നു.