തിക്കോടി കല്ലകത്ത് കടപ്പുറത്ത് കുളിക്കാനിറങ്ങിയ അഞ്ച് വിനോദസഞ്ചാരികള്‍ തിരയില്‍പ്പെട്ടു; നാല്‌ പേര്‍ക്ക് ദാരുണാന്ത്യം


തിക്കോടി: തിക്കോടി കല്ലകപ്പുറത്ത് കടപ്പുറത്ത് കുളിക്കാനിറങ്ങിയ വയനാട് സ്വദേശികളായ നാല്‌ വിനോദസഞ്ചാരികള്‍ തിരയില്‍പ്പെട്ട് മരിച്ചു. കല്‍പ്പറ്റ സ്വദേശികളായ അനീസ, ബിനീഷ്, വാണി, ഫൈസൽ എന്നിവരാണ് മരിച്ചത്. ഒരാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. വയനാട്ടില്‍ നിന്നും 24 പേരടങ്ങിയ സംഘമാണ് തിക്കോടി കല്ലകപ്പുറത്ത് കടപ്പുറത്ത് എത്തിയത്‌. കടലില്‍ ഇറങ്ങി കുളിക്കുന്നതിനിടെ പെട്ടെന്ന് അഞ്ച് പേര്‍ തിരയില്‍പ്പെടുകയായിരുന്നു.

ബീച്ചിലുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ കൊയിലാണ്ടി അഗ്നിരക്ഷാസേനയെയും കൊയിലാണ്ടി പോലീസിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഒരാളെ കണ്ടെത്തി. ഇയാള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ബാക്കി നാല് പേരെയും കണ്ടെത്തിയത്.

Five tourists who were bathing at Thikodi Kallakapuram were washed away