തെരുവുനായ ശല്യം രൂക്ഷം; നാദാപുരത്ത് അഞ്ചുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു



നാദാപുരം: നാദാപുരം ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ചുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്നലെ കല്ലാച്ചിയിലും നാദാപുരം കുമ്മങ്കോട് ഭാഗത്തുമാണ് സംഭവം.

രാവിലെ കല്ലാച്ചി ന്യൂമറിക് വൊക്കേഷണല്‍ സെന്ററില്‍ പ്രീ-പ്രൈമറി ടീച്ചേഴ്‌സ് കോഴ്‌സിന് പഠിക്കുന്ന കാര്‍ത്തികപ്പള്ളി സ്വദേശിനി ഹസീമയ്ക്കാണ് കടിയേറ്റത്. നാദാപുരം താലൂക്കാശുപത്രിയില്‍ പ്രാഥമികചികിത്സ നല്‍കിയശേഷം ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഉച്ചതിരിഞ്ഞ് പയന്തോങ്ങ് സ്വദേശിയായ ഉളിയിലാണ്ടി ചെറിയകോയ തങ്ങള്‍ക്കും മറുനാടന്‍ തൊഴിലാളി റൂര്‍ സലീം, നാദാപുരം ചാലപ്പുറം ഹസീമ എന്നിവര്‍ക്കും മറ്റൊരു എല്‍.പി സ്‌കൂള്‍വിദ്യാര്‍ഥിക്കുമാണ് കടിയേറ്റത്.

ഇവരെ വടകര ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

summary: five people were bitten by a stray dog in Nadapuram