മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അദാലത്ത്; അപേക്ഷ ക്ഷണിച്ചു


കോഴിക്കോട്‌: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യതൊഴിലാളികള്‍ വിവിധ പദ്ധതികളിലായി ആനുകുല്യങ്ങള്‍ ലഭിക്കുന്നതിന് നല്‍കിയ അപേക്ഷകളില്‍ തീര്‍പ്പാക്കാത്തവയുടെ പരിഹാരം കാണുന്നതിനും ക്ഷേമപദ്ധതി അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പിക്കുന്നതിനുമായി മേയില്‍ പരാതി അദാലത്ത് സംഘടിപ്പിക്കും.

അദാലത്തില്‍ പങ്കെടുക്കുന്നതിനായി ക്ഷേമനിധി ഫിഷറീസ് -ഓഫീസുകളിലോ, കോഴിക്കോട് മേഖല ഓഫീസിലോ ക്ഷേമനിധി അംഗങ്ങള്‍ ഏപ്രില്‍ 25 നകം അപേക്ഷ നല്‍കണമെന്ന് മേഖല എക്സിക്യുട്ടീവ് അറിയിച്ചു. ഫോണ്‍: 0495 2383472.

Description: Fishermen's Welfare Fund Board Adalat; Applications invited