ചോമ്പാലയിൻ തോണി ശക്തമായ തിരമാലയിൽ പെട്ടു; കടലിലേക്ക് തെറിച്ച് വീണ് മത്സ്യത്തൊഴിലാളി മരിച്ചു
മുക്കാളി: ശക്തമായ തിരമാലയിലകപ്പെട്ട തോണിയിൽ നിന്ന് തെറിച്ച് വീണ് മത്സ്യത്തൊഴിലാളി മരിച്ചു. ചോമ്പാല പാണ്ടികശാല വളപ്പിൽ ഷൈലേഷാണ് മരിച്ചത്. ചോമ്പാലയിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ചെമ്പരുന്ത് തോണിയാണ് ശക്തമായ തിരയിൽപ്പെട്ടത്. തുടർന്ന് തോണിയിൽ ഉണ്ടായിരുന്ന ശൈലേഷ് കള്ളിയിലേക്ക് തെറിച്ചു വീഴുകയും തല പലകയിൽ ഇടിക്കുകയുമായിരുന്നു.
ഉടനെ കരയിലെത്തിച്ച് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാൽപ്പത്തിയഞ്ച് വയസായിരുന്നു. സംസ്ക്കാരം ഇന്ന് വൈകീട്ട് വീട്ടുവളപ്പിൽ നടന്നു.
അച്ഛൻ: ഗോവിന്ദൻ
അമ്മ : ശാന്ത
ഭാര്യ : സുനിത
മക്കൾ : അഭി ചന്ദന ,അഭിറാം
സഹോദരങ്ങൾ: -ഷൈമ, ശ്രീജിത്ത്