ഓർമ്മകളിൽ ജ്വലിച്ച് ഒ എം ബാലൻ; കാർത്തികപ്പള്ളിയിൽ സിപിഐ നേതാവായിരുന്ന ഒ എം ബാലന്റെ ഒന്നാം ചരമവാർഷികദിനാചരണം
വടകര: കാർത്തിക പള്ളിയിലെ സിപിഐ പ്രമുഖ നേതാവായിരുന്ന ഒ എം ബാലന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു. കാലത്ത് കാർത്തികപ്പള്ളിയിലെ ഓ.എം ബാലേട്ടന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടന്നു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു.
ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ഏറെ ദാരുണമായ വിഭജനഘട്ടത്തിൽ കാർത്തികപ്പള്ളിയിലെ ഘടകത്തെ മുഴുവനായും പാർട്ടിയിൽ ഉറപ്പിച്ചു നിർത്തുന്നതിൽ ഓ എം ബാലേട്ടന്റെ ത്യാഗപൂർണ്ണമായ പങ്ക് എക്കാലവും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ലോക്കൽ സെക്രട്ടറി കെ കെ രഞ്ജീഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി സുരേഷ് ബാബു, ആർ സത്യൻ, മണ്ഡലം സെക്രട്ടറി എൻ എം ബിജു, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ എം വിമല, മണ്ഡലം കമ്മിറ്റി അംഗം ടി പി റഷീദ്, കാർത്തികപ്പള്ളിയിലെ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ മുതിർന്ന അംഗം എൻ കെ രാഘവൻ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗം സി സുരേഷ് സ്വാഗതം പറഞ്ഞു.
Summary: first death anniversary of CPI leader OM Balan at Kunjipally