വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിൽ പ്രഥമ ശുശ്രൂഷ ശില്പശാല; പങ്കെടുത്തത് നൂറിലധികം എസ്പിസി കേഡറ്റുകൾ
പേരാമ്പ്ര : വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്കായി പ്രഥമ ശുശ്രൂഷ ഏകദിന ശില്പശാല സംഘടിപ്പിച്ചു. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ആർ എം ഒ ഡോക്ടർ പി കെ ഷാജഹാൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ജനകീയ പാലിയേറ്റീവ് കെയർ സെൻ്റർ, സി.യു.ടി.ഇ.സി ചക്കിട്ടപാറ, എം ടി സി ടി ഇ പേരാമ്പ്ര എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്.
ഡോക്ടർ കെ അനുവിന്ദ് , സിസ്റ്റർ എ എം സുലോന ശില്പശാലക്ക് , കെ ടി ഫിദ അയൂന, നെബുല നെഹനാൽ, എം എം വിസ്മയ, എം എം ആഷിഫ, പി വൈഷ്ണവി എന്നിവർ നേതൃത്വം നല്കി. പ്രഥാനാദ്ധ്യാപകൻ വി അനിൽ അദ്ധ്യക്ഷത വഹിച്ചു. പി കെ രവിത , കെ പി മുരളികൃഷ്ണദാസ്, വി സാമ്പു,മേനിക്കണ്ടി അബ്ദുള്ള മാസ്റ്റർ, എസ് അനുവിന്ദ്, പി കെ മുഹമ്മദ് നാസിഹ് , ഷിജി ബാബു , കെ കാവ്യദാസ് , കമ്പനി കാമൻ്റർ എസ് ജെ കൃഷ്ണപ്രിയ എന്നിവർ സംസാരിച്ചു. 133 ഓളം സ്റ്റുഡന്റ് പോലീസ് കേഡറ്റ് പങ്കെടുത്തു.