ബക്കറ്റെടുക്കാനായി ഇറങ്ങി, ഒടുവിൽ തിരിച്ച് കയറാനാവാതെ കിണറിനുള്ളിൽ കുടുങ്ങി; വള്ളിക്കാട് ബാലവാടി സ്വദേശിക്ക് രക്ഷകരായി ഫയർഫോഴ്സ്
ചോറോട്: കിണറിൽ കുടുങ്ങിയ വള്ളിക്കാട് സ്വദേശിക്ക് രക്ഷകരായി ഫയർഫോഴ്സ്. തൊടുവയിൽ ശ്രീധരനെയാണ് പുതുജീവതത്തിലേക്ക് ഫയർഫോഴ്സ് തിരിച്ചുകയറ്റിയത്. ഇന്ന് രാവിലെ 10.55 ഓടെയായിരുന്നു സംഭവം.
സമീപത്തെ ഷൈൻ വിഹാറിലെ വീട്ടു കിണറിൽ വീണ ബക്കറ്റ് പുറത്തെടുക്കാൻ ഇറങ്ങിയതായിരുന്നു ശ്രീധരൻ. എന്നാൽ ശ്രീധരൻ തിരിച്ചു കയറാനാവാതെ കിണറിൽ കുടുങ്ങി. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വടകരയിൽ നിന്നുമെത്തിയ ഫയർ ആന്റ് റസ്ക്യൂ സേന റസ്ക്യൂ നെറ്റ് ഉപയോഗിച്ച് ഇദ്ധേഹത്തെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു.

സ്റ്റേഷൻ ഓഫീസർ പി.ഒ വർഗ്ഗീസിന്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ പി. വിജിത്ത്കുമാർ, സീനിയർ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ അനീഷ് ഒ, ഫയർ ആന്റ് റസ്ക്യൂ ഓഫീസർമാരായ റാഷിദ് എം.ടി, സഹീർ പി.എം, മുനീർ അബ്ദുളള, റഷീദ് കെ പി , ഹരിഹരൻ സി , രതീഷ് ആർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.