മഴയ്ക്കിടയില്‍ തുണിയെടുക്കുന്നതിടെ കാല്‍വഴുതി യുവതി കിണറ്റില്‍ വീണു; കടിയങ്ങാട് സ്വദേശിനിയ്ക്ക് രക്ഷകരായെത്തി നാട്ടുകാരും അഗ്നിരക്ഷാ പ്രവര്‍ത്തകരും
കടിയങ്ങാട്: കാല്‍വഴുതി വീട്ടുമുറ്റത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ പുല്ല്യോട്ടുകുന്നുമ്മല്‍ ഉണ്ണിമായയ്ക്ക് രക്ഷകരായി നാട്ടുകാരും പേരാമ്പ്ര അഗ്‌നിരകഷാസേനയും. അഗ്നിരക്ഷാ സേന എത്തുന്നതിന് മുമ്പ് നാട്ടുകാരായ ഉബൈദും ശശിയും നടത്തിയ ഇടപെടല്‍ ഉണ്ണിമായയ്ക്ക് രക്ഷയായി. പുല്ല്യോട്ടുമുക്കി ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം.
മഴയ്ക്കിടയില്‍ അയയില്‍ നിന്ന് തുണിയെടുക്കുന്നതിനിടയില്‍ ഉണ്ണിമായയുടെ കാല്‍വഴുതി ആള്‍മറയില്ലാത്ത 45 അടിയോളം താഴ്ചയുള്ള വീട്ടുമുറ്റത്തെ കിണറ്റില്‍ വീഴുകയായിരുന്നു. സംഭവസ്ഥലത്തുനിന്നും അല്പം അകലെയായിരുന്ന ഉബൈദും ശശിയും ആളുകളുടെ ബഹളം കേട്ട് ഇവിടേക്ക് ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ കിണറ്റിലിറങ്ങി കുട്ടിയ്ക്ക് രക്ഷയൊരുക്കി.
ഇതിനു പിന്നാലെ പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി.പ്രേമന്‍, എം.പ്രദീപന്‍ എന്നിവരുടെ നേതൃത്വത്തില്‍ സേന സ്ഥലത്തെത്തി കുട്ടിയെയും രക്ഷാപ്രവര്‍ത്തനത്തിനായിറങ്ങിയവരെയും സുരക്ഷിതമായി പുറത്തെടുത്ത് കുട്ടിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചു.
രക്ഷാപ്രവര്‍ത്തനത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫിസ്സര്‍മാരായ പി.ആര്‍.സത്യനാഥ്, ജി.ബി.സനല്‍രാജ്, കെ.കെ.ശിഖിലേഷ്, എ.കെ.ഷിഗിന്‍ ചന്ദ്രന്‍, പി.എം.വിജേഷ്, പി.വി.മനോജ്, വി.കെ.ഷൈജു, ഹോംഗാര്‍ഡ് വി.കെ.ബാബു എന്നിവരും പങ്കാളികളായി.