മണിയൂർ നവോദയ സ്കൂളിന് സമീപം കളരിമലയിൽ തീപ്പിടുത്തം; മരങ്ങൾ കത്തിനശിച്ചു


മണിയൂർ: മണിയൂർ നവോദയ സ്കൂളിന് സമീപം കളരിമലയിൽ തീപിടുത്തമുണ്ടായി. മരങ്ങളും അടിക്കാടും കത്തിനശിച്ചു. സ്വകാര്യ വ്യക്തികളുടെ പറമ്പിലെ ചന്ദനമരം, കശുമാവുകൾ എന്നിവയ്ക്ക് തീപ്പിടുത്തത്തിൽ നാശനഷ്ടമുണ്ടായി.

വടകര ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ ഒ.അനീഷിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ സന്തോഷ് കെ, റാഷിദ് എം.ടി, ഷിജു.ടി.പി, അമൽ രാജ്.ഒ.കെ, സുരേഷ് കുമാർ കെ.ബി എന്നിവരടങ്ങിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്.

Summary: Fire breaks out in Kalarimala near Maniyoor Navodaya School; Trees burnt down