നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ നിന്ന് തീപടര്‍ന്നു; സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്ന അച്ഛനും മകനും രക്ഷപ്പെട്ടത് തലനാരിയഴക്ക്, മകന് കാലിന് പൊള്ളലേറ്റു
പാലക്കാട്: മണ്ണാര്‍ക്കാട് ചന്തപ്പടിയില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് 6 വയസ്സുകാരന് പൊള്ളലേറ്റു. നായടിക്കുന്ന് സ്വദേശിയായ ഹംസയുടെ മകന്‍ ഹനനാണ് പൊള്ളലേറ്റത്. വണ്ടി നിര്‍ത്തിയിട്ട് ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം.
മകനുമായി ഒന്നിച്ച് വീട്ടിലേക്ക് പോകുംവഴിയാണ് തീപിടുത്തമുണ്ടായത്. സ്‌കൂട്ടറിന്റെ ഫൂട്ട് സ്‌പേസില്‍ നില്‍ക്കുകയായിരുന്ന ഹനാന്റെ കാലിലേക്കും തീ പടര്‍ന്നു. തുടര്‍ന്ന് ഓടി മാറിയതിനാല്‍ കൂടുതല്‍ പരുക്കുകള്‍ ഉണ്ടായില്ല.
പൊള്ളലേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പരുക്ക് ഗുരുതരമല്ലെന്നാണ് അധികൃതര്‍ പറയുന്നത്.
Summary: Fire breaks out from parked scooter; son burns leg