ബാലുശേരിയിൽ ഗൃഹോപകരണ സ്ഥാപനത്തിന് തീപ്പിടിച്ചു; കട പൂർണ്ണമായും കത്തി നശിച്ചു
ബാലുശേരി: ബാലുശേരിയില്‍ ഗൃഹോപകരണങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു. ലാവണ്യ ഹോം അപ്ലയന്‍സസിനാണ് തീപ്പിടിച്ചത്. രാത്രി 12.30 തോടെയാണ് തീ പടർന്നത് ശ്രദ്ധയിൽ പെട്ടത്. കട പൂര്‍ണമായും കത്തി നശിച്ചു.
ബാലുശ്ശേരിയില്‍ നിന്നും പേരാമ്ബ്രയില്‍ നിന്നടക്കം ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തി ദീർഘ നേരത്തെ പരിശ്രമത്തി നൊടുവിലാണ് തീയണച്ചത്. തീപ്പിടുത്തത്തിൻ്റ കാരണം വ്യക്തമല്ല. നിരവധി ഉപകരണങ്ങളൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചത്.
Summary: Fire breaks out at home appliance store in Baluserri; shop completely destroyed