വില്ല്യാപ്പള്ളി ടൗണിൽ ബേക്കറി കടയിൽ തീപ്പിടിത്തം
വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളി ടൗണിൽ ബേക്കറി കടയിൽ തീപ്പിടിത്തം. വില്ല്യാപ്പള്ളി സ്വദേശിയായ കുഞ്ഞിമൂസയുടെ ഉടമസ്ഥതയിലുള്ള സലാല ബേക്കറിയിലാണ് തീപ്പിടിത്തമുണ്ടായത്. കട ഭാഗീകമായി കത്തി നശിച്ചു.
രണ്ട് ദിവസം മുൻപ് പുലർച്ചെയായിരുന്നു അപകടം. കടയിൽ നിന്ന് പുക ഉയരുന്നത് കണ്ട് പരിസരത്തുണ്ടായിരുന്നവർ കട നടത്തുന്നവരെ വിവരം അറിയിച്ചു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ തീ അണയ്ക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തതിന് കാരണം.

ബേക്കറി ഉത്പന്നങ്ങൾ, കടയിലെ ഇൻവർട്ടർ, ഇന്റീരിയർ തുടങ്ങിയവ കത്തി നശിച്ചിട്ടുണ്ട്. ഏകദേശം ഒരുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു.