ചേനോളിയില്‍ ഒരു രാത്രി മുഴുവന്‍ കനാലില്‍ കുടുങ്ങി പോത്തിന്‍ കുട്ടി; രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാ സേന


ചേനോളി: ചേനോളിയില്‍ ഒരു രാത്രി മുഴുവന്‍ കനാലില്‍ കുടുങ്ങിയ പോത്തിന്‍ കുട്ടിയെ രക്ഷപ്പെടുത്തി. ചേനോളിയിലെ വലിയ നമ്പ്രത്ത് മീത്തല്‍ ജാഫറിന്റെ പോത്തിന്‍ കുട്ടിയാണ് പേരാമ്പ്ര അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയത്.

ഇന്നലെ വൈകീട്ട് പുല്ല് മേയുന്നതിനിടെ പോത്തിന്‍ കുട്ടി ചേനോളി ചാലില്‍ താഴെ മെയിന്‍ കനാലിലേക്ക് വീഴുകയായിരുന്നു. ജാഫര്‍ വളരെ നേരം ശ്രമിച്ചിട്ടും പുറത്തെത്തിക്കാന്‍ സാധിച്ചില്ല. ഇതിനെത്തുടര്‍ന്ന് വെള്ളം കുറവായതിനാല്‍ കനാലില്‍ തന്നെ ഒരു മരക്കുറ്റിയില്‍ കെട്ടിയിടുകയായിരുന്നു.

ഇന്ന് രാവിലെ പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ പി.വിനോദന്റെ നേതൃത്ത്വത്തില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫിസര്‍മാരായ ഐ. ബിനീഷ് കുമാര്‍, കെ.ശ്രീകാന്ത്, കെ.ആര്‍ സത്യനാഥ്, ആര്‍.ജിനേഷ്, കെ.രഗിനേഷ്, ഹോംഗാര്‍ഡ് എ. സി അജീഷ് എന്നിവര്‍ ചേര്‍ന്ന് സ്ഥലത്തെത്തി. പോത്തിന്‍ കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.