തുറയൂര്‍ കൃഷിഭവന് കീഴില്‍ ഇഞ്ചി, മഞ്ഞള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സാമ്പത്തിക ആനുകൂല്യം: വിശദാംശങ്ങള്‍ അറിയാം
തുറയൂര്‍: ഇഞ്ചി, മഞ്ഞള്‍ എന്നിവ കുറഞ്ഞത് അഞ്ച് സെന്റിലെങ്കിലും കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സാമ്പത്തികാനുകൂല്യത്തിനായുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ കൃഷിഭവനില്‍ നല്‍കേണ്ടതാണ്.
ഇഞ്ചി, മഞ്ഞള്‍ അപേക്ഷയ്‌ക്കൊപ്പം സെന്റിന് 2.2 കിലോ കുമ്മായം എന്ന നിരക്കില്‍ കുമ്മായം വാങ്ങിയ ബില്ല് ഉള്‍പ്പെടുത്തിയതിനാല്‍ കുമ്മായത്തിന് 75% സബ്‌സിഡി ലഭിക്കും. ഗ്രാഫ്റ്റ് ചെയ്ത സപ്പോട്ട 20 രൂപ നിരക്കില്‍ കൃഷിഭവനില്‍ ലഭ്യമാണ്. മുരിങ്ങ തൈ സൗജ്യനിരക്കിലും ലഭ്യമാണ്.
ഹാജരാക്കേണ്ട രേഖകള്‍:
അപ്പന്റിക്‌സ്-1
അപേക്ഷ-1
നികുതി രസീത് കോപ്പി-1
ബാങ്ക് പാസ്ബുക്ക് കോപ്പി-1