ഒടുവില്‍ ആശ്വാസം; കരിപ്പൂർ വിമാനത്താവളത്തിലെ ടാക്‌സി പ്രവേശനഫീസ് പിൻവലിച്ചു, മറ്റു നിരക്കുകൾ തുടരും


മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ ടാക്സി വാഹനങ്ങളുടെ പാര്‍ക്കിംഗ് ഫീസ് വർദ്ധനവ് പിൻവലിച്ചു. പുറത്തുനിന്നുള്ള ടാക്‌സികളിൽനിന്ന് പ്രവേശനഫീസായി വൻ തുക വാങ്ങുന്നതിനെതിതിരെ വ്യാപക പരാതി ഉയർന്നതോടെയാണ് എയർപോർട്ട് അതോറിറ്റിയുടെ തീരുമാനം. എന്നാല്‍ ടാക്സി വാഹനങ്ങളുടേത് ഒഴികെയുള്ള മറ്റ് നിരക്കുകൾ തുടരും.

ഈ മാസം 16 നാണ് 40 രൂപയായിരുന്ന ടാക്സി വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് ഒറ്റയടിക്ക് 283 ആയി ഉയർത്തിയത്. ഫീസ് വര്‍ധിപ്പച്ചത് മാത്രമല്ല പാര്‍ക്കിങ്ങ് മേഖലയില്‍ നിന്ന് 7-9 മിനിട്ടുനുള്ളില്‍ പുറത്ത് കടന്നില്ലെങ്കില്‍ വീണ്ടും ഇത്രയും തുക നല്‍കണമെന്നതും വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നുപിന്നാലെ ഡ്രൈവര്‍മാരും ടാക്സി ഉടമസ്ഥരും സമരവും ചെയ്തിരുന്നു.

അതേ സമയം കണ്ണൂർ വിമാനത്താവളത്തിൽ കയറുന്ന എല്ലാ വാഹനങ്ങളും പ്രവേശനഫീസ് കൊടുക്കണം. കാറുകൾക്ക് 50 രൂപയാണ് ഫീസ്. പിന്നീട് ഓരോ മണിക്കൂറിനും 20 രൂപ അധികമായും ഈടാക്കും.