ആര് വാഴും ആര് വീഴും? തീ പാറിയ പോരാട്ടത്തിന് ഇന്ന് കലാശപ്പോര്; എ.കെ.ജി ഫുട്ബോൾ മേളയുടെ ഫൈനൽ ഇന്ന്
കൊയിലാണ്ടി: കായികപ്രേമികൾക്ക് അ വിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ച 43ാമത് എ.കെ.ജി ഫുട്ബോൾ മേളയുടെ ഫൈനൽ മത്സരം ഇന്ന്. ജനറൽ എർത്ത് മൂവേഴ്സ് കൊയിലാണ്ടിയും ജ്ഞാനോദയം ചെറിയമങ്ങാടും തമ്മിലാണ് ഫൈനൽ മത്സരം. രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും. സമാപന സമ്മേളനത്തിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയായിരിക്കും. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല സമ്മാനദാനം നിർവ്വഹിക്കും.
ഇത്തവണ എ.കെ.ജി ഫുട്ബോൾ ടൂർണമെന്റ് ഫുട്ബോൾ മേളയായാണ് നടനടത്തിയത്. മൂന്ന് ടൂർണമെന്റുകളിലായി 32 ടീമുകളാണ് കളത്തിലിറങ്ങിയത്. ജനുവരി 21നും 23നുമായിരുന്നു സെമി ഫൈനൽ മത്സരങ്ങൾ. ആദ്യ മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ഓസ്കാർ എളേറ്റിലിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ജനറൽ എർത്ത് മൂവേഴ്സ് കൊയിലാണ്ടി തോൽപ്പിപ്പിച്ചത്.
ജനുവരി 12ന് ആരംഭിച്ച മേളയിൽ ഓരോ ദിനവും കളി കാണാൻ നൂറ്കണക്കിന് പേരാണ് കൊയിലാണ്ടി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ഇന്ന് നടക്കുന്ന ഫൈനൽ മത്സരത്തിനായി കായികപ്രേമികൾ കാത്തിരിക്കുകയാണ്.