ഐഎഫ്എഫ്കെയിൽ ചർച്ച ചെയ്യപ്പെട്ട സിനിമകൾ; വടകരയിലും പ്രദർശിപ്പിക്കുന്നു
വടകര: തിരുവനന്തപുരത്ത് നടന്ന ദേശീയ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച സിനിമകൾ വടകരയിൽ പ്രദർശിപ്പിക്കുന്നു. മൂവി ലൗവേർസിന്റെ ആഭിമുഖ്യത്തിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഞായറാഴ്ച വൈകീട്ട് 4.30 ന് വടകര പാർക്ക് ഓഡിറ്റോറിയത്തിൽ പ്രദർശനം ആരംഭിക്കും.
യുദ്ധത്തിനിടയിൽ ഒരു കാൽ നഷ്ടപ്പെട്ട പതിനൊന്നുകാരന്റെ കഥ പറയുന്ന ഇറാഖ് ചിത്രം ബാഗ്ദാദ് മെസ്സി, മത നിയമത്തെ വെല്ലുവിളിച്ച് എഴുപതാം വയസിൽ ജീവിതപങ്കാളിയെ കണ്ടെത്തുന്ന വിധവയുടെ ദുരന്തം പറയുന്ന ഇറാനിയൻ ചിത്രം മൈ ഫേവറേറ്റ് കേക്ക് എന്നിവയാണ് സിനിമാ ആസ്വാദകർക്കായി പ്രദർശിപ്പിക്കുന്നത്. മലയാളം സബ്‌ടൈറ്റിലുകളോടെയാണ് സിനിമകൾ പ്രദർശിപ്പിക്കുക.