മോയീൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി നാദാപുരം ഉപകേന്ദ്രത്തില്‍ ഫിലീം തിയേറ്റർ ക്ലബ്ബ്; ഉദ്ഘാടനം ഞായറാഴ്ച
നാദാപുരം: മോയീൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി നാദാപുരം ഉപകേന്ദ്രത്തിൽ ഫിലീം തിയേറ്റർ ക്ലബ്ബ് ഉദ്ഘാടനവും എം.ടി വാസുദേവൻ നായർ അനുസ്മരണവും ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. രാവിലെ 10മണിക്ക് ഫിലീം തീയേറ്റർ ക്ലബ്ബ് സിനിമാ താരം ഗായത്രി വർഷ ഉദ്ഘാടനം ചെയ്യും.
എം.ടി അനുസ്മരണം അക്കാദമി ചെയർമാൻ പ്രൊഫ:ഹുസൈൻ രണ്ടത്താണി ഉദ്ഘാടനം ചെയ്യും. വി.കെ ജോബിഷ് അനുസ്മരണ പ്രഭാഷണം നടത്തും. ചേതന റാസൽഖൈമയ്ക്ക് വേണ്ടി വി.പി ഷാജി കായക്കൊടി, എം.പി രാജേഷ് എന്നിവർ സ്പോൺസർ ചെയ്ത ബിഗ് ടിവി സമർപ്പണവും സംസ്ഥാന സ്കൂൾ കലോത്സവ ഗാനരചയിതാവ് ശ്രീനിവാസൻ തൂണേരിക്ക് ആദരവും കലാത്സവ വിജയികൾക്ക് ആദരവും നടക്കും.
വാർത്ത സമ്മേളനത്തിൽ വൈദ്യർ അക്കാദമി ചെയർമാൻ വി.സി ഇക്ബാൽ, സെക്രട്ടറി സി.എച്ച് മോഹനൻ, സ്വാഗതസംഘം ചെയർമാൻ അബ്ബാസ് കണേക്കല്‍, കൺവീനർ എ.കെ ഹരിദാസൻ, ട്രഷറർ എസ്.എം അഷറഫ്, ഫിലിം ആൻഡ് തീയേറ്റർ ക്ലബ് സെക്രട്ടറി വി.രാജീവ് എന്നിവർ പങ്കെടുത്തു.
Description: Film Theater Club at Moyinkutty Vaidyar Mappila Kala Academy Nadapuram sub-centre