പയ്യോളി കൊളാവിപ്പാലത്ത് മത്സ്യബന്ധനത്തിനിടെ കടലിൽ ഫൈബർ വള്ളം തകർന്നു; രണ്ട് പേർക്ക് പരിക്ക്


പയ്യോളി: മത്സ്യബന്ധനത്തിനിടെ കടലിൽ ഫൈബർ വള്ളം തകർന്നു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കോട്ടക്കലിലെ കരീം, നാസർ എന്നിവർക്കാണ് പരിക്കേറ്റത്.

കൊളാവിപ്പാലത്ത് ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ശക്തമായ തിരമാലയിൽ വള്ളം കടൽ ഭിത്തിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

പരുക്കേറ്റ രണ്ട് പേരും വടകര ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. വള്ളത്തിലെ രണ്ട് എഞ്ചിനും വലയും നഷ്ടപ്പെട്ടിട്ടുണ്ട്. കോട്ടക്കൽ മാടാളൻ അസീസിന്റ ഉടമസ്ഥതയിലുള്ളതാണ് ഫൈബർ വള്ളം. നാല് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുള്ളതായി കണക്കാക്കുന്നു.