എലത്തൂരിൽ പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ചു; യുവാവ് അറസ്റ്റിൽ


എലത്തൂർ: പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ച യുവാവ് അറസ്റ്റിൽ. കുണ്ടുപറമ്പ് സ്വദേശി നിഖിൽ എസ് നായർ ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ടാണ് സംഭവം .

പുതിയങ്ങാടി പെട്രോൾ പമ്പിൽ ബൈക്കിൽ ഇന്ധനം നിറക്കാൻ എത്തിയതായിരുന്നു യുവതിയും യുവാവും. ഇതിനിടെ യുവതിയോട് പ്രതി ലൈംഗിക ചുവയോടെ ആംഗ്യം കാണിക്കുകയായിരുന്നു. ഇത് പ്രതിശ്രുത വരൻ ചോദ്യം ചെയ്തതോടെയാണ് പ്രതി ആക്രമിച്ചെന്നാണ് കേസ്. എലത്തൂർ പോലീസ് ആണ് പ്രതിയെ പിടികൂടിയത്.