വിജയക്കൊടി പാറിച്ച് എസ്എഫ്ഐ; വടകര ശ്രീനാരയണയിലും, കടത്തനാട് ആർട്സ് ആന്റ് സയൻസ് കോളേജിലും മുഴുവൻ സീറ്റിലും എസ്എഫ്ഐക്ക് വിജയം


വടകര: കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ വടകരയിൽ രണ്ട് കോളേജുകളിൽ എസ്എഫ്ഐ ആധിപത്യം. വടകര കീഴൽമുക്കിലെ ശ്രീനാരായണ കോളേജിലും കടത്തനാട് ആർട്സ് ആന്റ് സയൻസ് കോളേജിലുമാണ് എസ്എഫ്ഐ ആധിപത്യം ഉറപ്പിച്ചത്. ശ്രീനാരായണകോളേജിൽ ആകെ 25 സീറ്റുകളിലാണ് എസ് എഫ് ഐ മത്സരിച്ചത്. 25 ൽ 25 ലും എസ് എഫ് ഐയുടെ സ്ഥാനാർത്ഥികൾ വിജയിച്ചു.

രസ്നയെ കോളേജ് ചെയർപേഴ്സണായി തെരഞ്ഞെടുത്തു. വൈസ് ചെയർപേഴ്സൺ ദേവ പ്രിയ, അതുൽ രാജ് ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി അഷ്ന, യു. യു. സി മിഥുന, പ്രണവ് എന്നിവരും മാ​ഗസിൻ എഡിറ്റർ ആദിത്യൻ, ഫൈൻ ആർട്സ് സെക്രട്ടറി നയന, ജനറൽ ക്യാപ്റ്റൻ ഷിയോൺ എന്നിങ്ങനെയാണ് യൂണിയൻ ഭാരവാഹികൾ.

കടത്തനാട് ആർട്സ് ആന്റ് സയൻസ് കോളേജിൽ 17 സീറ്റിലും എസ് എഫ് ഐക്കാണ് മേൽക്കൈ. കോളേജ് ചെയർമാനായി പി. അഭിനവിനെ തെരഞ്ഞടുത്തു. വൈസ് ചെയർമാൻ കെ കെ സുകൃതയാണ്. ഇരു കോളേജുകളിലും സമാധാനപരമായാണ് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിച്ചത്.