ഉറക്കമുണര്‍ന്ന ശേഷം ക്ഷീണം അനുഭവപ്പെടാറുണ്ടോ? വീണ്ടും കിടക്കാൻ തോന്നാറുണ്ടോ? കാരണങ്ങൾ ഇതാവാം…


റക്കം ആരോഗ്യത്തിന്‍റെ ഏറ്റവും അടിസ്ഥാനമായിട്ടുള്ളൊരു ഘടകമാണ്. ആഴത്തിലുള്ള ഉറക്കം, ആവശ്യമായ സമയം അത്രയും ഉറക്കം എന്നിവ ലഭിച്ചില്ലെങ്കില്‍ അത് ക്രമേണ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കാം.

അതുപോലെ തന്നെ ഉറങ്ങിയെഴുന്നേറ്റ ശേഷം വീണ്ടും ഉറങ്ങാനുള്ള പ്രേരണ, ക്ഷീണം എന്നിവ അനുഭവപ്പെടുന്നവരും ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഈ പ്രശ്നങ്ങളും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഉറങ്ങിയെഴുന്നേറ്റ ശേഷവും വീണ്ടും കിടക്കാൻ തോന്നുന്നതും ഉറങ്ങാൻ തോന്നുന്നതും എന്നറിയാമോ? അതിനുള്ള കാരണങ്ങള്‍ ഇവയാണ്…

കിടക്കുന്ന സമയം…

എല്ലാവരുടെയും ശീലങ്ങള്‍ ഒരുപോലെ ആയിരിക്കണമെന്നില്ല. അതായത്, രാത്രി വൈകി ഉറങ്ങി രാവിലെ വൈകി എഴുന്നേല്‍ക്കുന്നവരുണ്ട്. അതുപോലെ രാത്രി നേരത്തെ കിടന്ന് രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നവരുണ്ട്. ഏത് ശീലമായാലും അതില്‍ നിന്ന് മാറിക്കൊണ്ട് ഉറങ്ങാൻ കിടന്നാല്‍ അതിന് ശേഷം ക്ഷീണം തോന്നുകയും വീണ്ടും കിടക്കാൻ തോന്നുകയും ചെയ്യാം.

എഴുന്നേല്‍ക്കാതിരിക്കുന്നത്…

ഉറക്കമുണര്‍ന്ന ശേഷം പിന്നെയും ഏറെനേരം കിടക്കയില്‍ തന്നെ കിടക്കുന്നവരുണ്ട്. ഈ ശീലവും അത്ര നല്ലതല്ല. ഇങ്ങനെ ഏറെ നേരം കിടക്കുന്നവരിലും ഉറങ്ങി എഴുന്നേറ്റ ശേഷം ക്ഷീണം അനുഭവപ്പെടാം.

പങ്കാളിയുടെ സ്വാധീനം…

കിടന്നുറങ്ങുമ്പോള്‍ കൂടെ പങ്കാളിയുണ്ടെങ്കില്‍ ഇദ്ദേഹം കൂര്‍ക്കംവലിക്കുന്ന ശീലമുള്ളവരോ, അല്ലെങ്കില്‍ ഉറങ്ങുന്നതിനിടെ ഇടക്കിടെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന ശീലമുള്ളവരോ ആണെങ്കില്‍ അത് നിങ്ങളുടെ ഉറക്കത്തെയും ബാധിക്കാനിടയുണ്ട്. അങ്ങനെ വരുമ്പോഴും ഉണര്‍ന്ന ശേഷം വീണ്ടും കിടക്കാനുള്ള തോന്നലുണ്ടാകാം. ഇത് നാമറിയാതെ തന്നെ ഉറക്കം പ്രശ്നത്തിലാകുന്നത് മൂലമാണ് സംഭവിക്കുന്നത്.

ഡയറ്റ്…

ഉറങ്ങുന്നതിന് മുമ്പ് കഫീൻ അടങ്ങിയ പാനീയങ്ങള്‍ മദ്യം എന്നിവ കഴിക്കുന്നതും ഉറക്കത്തെ അലോസരപ്പെടുത്താം. ഇതുമൂലവും എഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണം അനുഭവപ്പെടാം. അതിനാല്‍ ഇക്കാര്യങ്ങള്‍ ഡയറ്റില്‍ പ്രത്യേകമായി ശ്രദ്ധിക്കുക.

ഒരു ശരാശരി മനുഷ്യന് എത്രമാത്രം ഉറക്കം വേണം?

1. പ്രയാസമേറിയ ചോദ്യമാണ്, എത്ര സമയമാണോ ഒരു വ്യക്തി ഒരു ശല്യവും ഇല്ലാതെ ഉറങ്ങാന്‍ അനുവദിച്ചാല്‍ ഉറങ്ങും എന്നതാണ്. മറ്റൊരു മാര്‍ഗ്ഗം എത്രമാത്രം സമയം ഉറക്കം കഴിഞ്ഞാലാണോ ഒരു വ്യക്തി പരമാവധി ഉത്സാഹത്തോടെയും ഉന്മേഷത്തോടെയും ഇരിക്കുക ആ ദൈര്‍ഘ്യമാണ്.

ഉന്മേഷവാനാണോ എന്നറിയുക. രാവിലെ എഴുന്നേറ്റതിനു ശേഷം കാര്യക്ഷമതയോടെ മടുപ്പുളവാക്കുന്ന ജോലിയില്‍ ഏര്‍പ്പെടുവാന്‍ സാധിക്കുകയും ഭംഗിയോടെ ജോലി ചെയ്തു തീര്‍ക്കുവാന്‍ സാധിക്കുന്ന അവസ്ഥയും കണക്കിലെടുത്താണ്.

2. ഉറക്കത്തിന്റെ ദൈർഘ്യം വ്യക്തികളുടെ പ്രായത്തേയും ജീവിത സാഹചര്യത്തെയും ആശ്രയിച്ചിരിക്കും.

3. ശരാശരി മനുഷ്യന്‍ 6 – 8 മണിക്കൂര്‍ ഉറങ്ങും.

4. ചിലര്‍ക്ക് ഉറക്കം പിടിക്കാതെ 6 മണിക്കൂറോ കുറവോ മതിയെന്നിരിക്കും.

5. ചിലര്‍ക്ക് 10 മണിക്കൂറില്‍ കൂടുതല്‍ ഒരു രാത്രിയില്‍ ആവശ്യമായി വരും.

AASM ശുപാര്‍ശ പ്രകാരം രാത്രി 7 മണിക്കൂറോ അതില്‍ കൂടുതലോ ഉറങ്ങുന്നത് ഉത്തമമായ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. ഉറക്കത്തിന്റെ ദൈര്‍ഘ്യം കുറയുന്നതാണ് നാം ഇപ്പോള്‍ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്‌നം. കുട്ടികളുടെ ഉറക്കം 0.75mts/yr കുറയുന്നതായാണ് 20 രാജ്യങ്ങളില്‍ നടത്തിയ പഠനം തെളിയിക്കുന്നത്. ഇത് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികളിലാണ് കണ്ടത്. 6 – 9 മണിക്കൂറില്‍ കൂടുതലുള്ള ഉറക്കം മാനസിക സംഘര്‍ഷത്തെ സൂചിപ്പിക്കുന്നു.

മുകളില്‍ പറഞ്ഞ കാരണങ്ങളൊന്നുമല്ലാതെയും ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണവും വീണ്ടും കിടക്കാനുള്ള തോന്നലുമുണ്ടാകാം. ഇത് ഉറക്കപ്രശ്നങ്ങള്‍ കൊണ്ട് തന്നെയാകാം. സ്ലീപ് അപ്നിയ, ഇൻസോമ്നിയ പോലുള്ള അവസ്ഥകളാണ് ഇതില്‍ പരിശോധിക്കേണ്ടത്.

Summary: Feeling tired after waking up? Feel like going to bed again? The reasons could be…