‘ഒപ്പമുണ്ട് ഉറപ്പാണ്’; തുറയൂര്‍ ഗ്രാമപഞ്ചായത്തില്‍ അന്താരാഷ്ട്ര വനിതാദിനത്തില്‍ സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്ററിന് തുടക്കമായി


തുറയൂര്‍: തുറയൂര്‍ ഗ്രാമപഞ്ചായത്തിനോട് ചേര്‍ന്ന് കൊണ്ട് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കുന്ന ‘ഒപ്പമുണ്ട് ഉറപ്പാണ്’ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. സെന്ററിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരീഷ് നിര്‍വഹിച്ചു.

സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍, വിവിധ അപേക്ഷകള്‍, പൊതു ജനങ്ങള്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍, റിഫ്രഷ്‌മെന്റിന് ആവശ്യമായ സൗകര്യങ്ങള്‍ എന്നിവ സെന്ററില്‍ ലഭ്യമാക്കിയിട്ടുണ്ട് തുറയൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ സിഡിഎസിനെ ഉപയോഗപ്പെടുത്തിയാണ് സെന്ററിന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്.

ചടങ്ങില്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അഞ്ചു മാടത്തില്‍ അധ്യക്ഷത വഹിച്ചു. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അനീഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുറയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.എം രാമകൃഷ്ണന്‍, ദിപിന ടി.കെ, വാര്‍ഡ് മെമ്പര്‍മാരായ നൗഷാദ്, കുട്ടികൃഷ്ണന്‍, സജിത, റസാഖ്, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ എം.പി.ഷിബു വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കൃഷ്ണകുമാര്‍ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ജെ. ഹരികൃഷ്ണന്‍ നന്ദിയും പറഞ്ഞു.