എലത്തൂരില്‍ മകനെ പിതാവ് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു
കോഴിക്കോട്: എലത്തൂരിൽ മകനെ പിതാവ് കത്തികൊണ്ട് കുത്തിപ്പരുക്കേൽപിച്ചു. പുതിയങ്ങാടി അത്താണിക്കൽ സ്വദേശി ജംഷീറിനെയാണ് പിതാവ് ജാഫർ ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ ജംഷീർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജാഫറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്‌നങ്ങളെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നാണ് വിവരം. ഇതേത്തുടര്‍ന്നാണ് ജാഫര്‍ മകനെ ആക്രമിച്ചത്.
Description: Father stabs son to death with knife in Elathur