കാട്ടാന ശല്യം തടയാന്‍ നടപടി സ്വീകരിക്കണം, കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണം: പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് നിവേദനം നല്‍കി ഓട്ടപ്പാലം സംയുക്ത കര്‍ഷക സംഘടന


പേരാമ്പ്ര: കാട്ടാന ശല്യം രൂക്ഷമായ ഓട്ടപ്പാലം, മണ്ടോപ്പാറ കര്‍ഷക സംഘടനകള്‍
പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.വി ബൈജുവിന് നിവേദനം നല്‍കി . കാട്ടാന കയറി കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നത് തടയണമെന്നും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് സംയുകത കര്‍ഷക സംഘടനകള്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് നിവേദനം നല്‍കിയത്.


സംഭവ സ്ഥലത്ത് രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ബീറ്റ് രാത്രിയില്‍ ഉറപ്പ് വരുത്താമെന്നും, ആവശ്യമായ പടക്കം എത്തിക്കാമെന്നും ശാശ്വത പരിഹാരം എന്ന നിലയില്‍ പെന്‍സിങ്ങ് സ്ഥാപിക്കാനുള്ള വനം വകുപ്പ് നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും റേഞ്ച് ഓഫീസര്‍ നിവേദക സംഘത്തിന് ഉറപ്പ് നല്‍കി.

ജോസ് ചെരിയന്‍ , എന്‍.കെ.കുഞ്ഞമ്മദ് , ബെന്നി എടത്തില്‍ ,വിത്സന്‍ കൊല്ലം കുന്നേല്‍ ,ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ സാബു മാത്യു പൂവത്തിങ്കല്‍,,സിജോ നെടിയ പാല എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.