കര്‍ഷകരുടെ ശ്രദ്ധയ്ക്ക്: പി.എം കിസാന്‍ ഭൂമി വെരിഫിക്കേഷന്‍ ചെയ്യാത്തവര്‍ ഉടന്‍ ചെയ്യണം; ഇല്ലെങ്കിൽ 2000 രൂപ കിട്ടില്ല
മേപ്പയ്യൂര്‍: കൃഷി വകുപ്പിന്റെ എ.ഐ.എം.എസ് പോര്‍ട്ടലില്‍ പി.എം കിസാന്‍ ഭൂമി വെരിഫിക്കേഷന്‍ ഇതുവരെ ചെയ്യാത്ത കര്‍ഷകര്‍ ഉടന്‍ തന്നെ അടുത്തുള്ള അക്ഷയ/സി.എസ്.സി തുടങ്ങിയ കമ്പ്യൂട്ടര്‍ സെന്ററുകളില്‍ നിന്ന് ഓണ്‍ലൈനായി അപേക്ഷ നല്‍കേണ്ടതാണ്. വെരിഫിക്കേഷന്‍ ചെയ്തില്ലെങ്കില്‍ 2000 രൂപ ഉൾപ്പെടെയുള്ള തുടര്‍ ആനുകൂല്യങ്ങള്‍ റദ്ദാക്കപ്പെടുമെന്ന് മേപ്പയ്യൂര്‍ കൃഷി ഓഫീസര്‍ അറിയിച്ചു. അപേക്ഷ നല്‍കാനായി പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, നികുതി രസീത്, ബാങ്ക് പാസ്ബുക്ക് എന്നിവ കയ്യില്‍ കരുതണം. അവസാന തിയ്യതി ജൂണ്‍ 25.