കർഷകദിനം; വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് കർഷകരെ ആദരിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു


വില്യാപ്പള്ളി : വില്യാപ്പള്ളി ഗ്രാമപഞ്ചായത്തും കൃഷിഭവനും കർഷകദിനത്തിൽ കർഷകരെ ആദരിക്കുന്നു. ഇതിനായി അപേക്ഷ ക്ഷണിച്ചു.

മികച്ച ജൈവകർഷകൻ, മുതിർന്ന കർഷകൻ, വനിതാ കർഷക, യുവ കർഷകൻ, വിദ്യാർഥി കർഷകൻ, മികച്ച കർഷകത്തൊഴിലാളി, എസ്.സി., എസ്.ടി. കർഷകൻ,മികച്ച ക്ഷീര കർഷകൻ, സമ്മിശ്ര കൃഷി എന്നീ വിഭാഗങ്ങളിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകൾ ഓഗസ്റ്റ് അഞ്ചിന് അഞ്ചുമണിക്ക് മുൻപായി കൃഷിഭവനിൽ എത്തിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.