കർഷകദിനത്തിൽ മികച്ച കർഷകർക്ക് ആദരവുമായി നൊച്ചാട് പഞ്ചായത്ത്


പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ കർഷകദിനാചരണം സംഘടിപ്പിച്ചു. കൽപ്പത്തൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ടി.പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ പി.എൻ ശാരദ അധ്യക്ഷത വഹിച്ചു.

മുതിർന്ന കർഷകനായി ടി.യം തെയ്യോൻ, മികച്ച നെൽകർഷകർഷകനായി അച്ചാംച്ചാലിൽ ദാമോദരൻ നായർ, വനിത കർഷക കല്ല്യാണി പുറ്റാട്, ജൈവകർഷകൻ അബൂബക്കർ കാരയിൽ, യുവക്ഷിര കർഷകൻ ഷിജിത്ത് നാറാണത്ത്, വിദ്യാർത്ഥിനി കർഷക ഗായത്രി പൂവുള്ള കണ്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.യം കുഞ്ഞിക്കണ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം പ്രഭാ ശങ്കർ, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശോഭന വൈശാഖ്, യു.എൽ.സി.സി പ്രൊജക്റ്റ് കോഡിനേറ്റർ അക്ഷയ്, ടി.കെ ഇബ്രാഹിം, ഒ.എം രാജൻ മാസ്റ്റർ, കെ.ടി ബാലകൃഷ്ണൻ മാസ്റ്റർ, അബൂബക്കർ കാരയിൽ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ അശ്വതി ഹർഷൻ സ്വാഗതവും, കെ.യു. ജിതേഷ് നന്ദിയും പറഞ്ഞു.