കൃഷി ദർശൻ വിളംബര ജാഥയുമായി ചക്കിട്ടപാറയിൽ കർഷക ദിനാചരണം


പേരാമ്പ്ര: കർഷക ദിനത്തോട് അനുബന്ധിച്ച് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കൃഷി ദർശൻ വിളംബര ജാഥയും കർഷക ദിനാചരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സുനിൽ നിർവ്വഹിച്ചു. ചടങ്ങിൽ മികച്ച കർഷകരെ ആദരിച്ചു.

വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സി കെ ശശി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷരായ ഇ എം ശ്രീജിത്ത്, ബിന്ദു വത്സൻ, സഹകരണ ബാങ്ക് പ്രസിഡൻ്റ് രഘു മാഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗിരിജ ശശി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാജേഷ് തറവട്ടത്ത്, ബിന്ദു സജി, വിബിഷ ദിനേശൻ , രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ പള്ളുരുത്തി ജോസഫ്, ബേബി കാപ്പുകാട്ടിൽ, വി വി കുഞ്ഞിക്കണ്ണൻ, ബിജു ചെറുവത്തൂർ എന്നിവർ സംസാരിച്ചു.

കൃഷി ഓഫിസർ ലിജോ ജോസഫ് സ്വാഗതവും കർഷക പ്രതിനിധി ശോഭന കാദംബരി നന്ദിയും പറഞ്ഞു .