ഏറാമല പഞ്ചായത്തിൽ കർഷകരെ ആദരിക്കുന്നു; അപേക്ഷ ക്ഷണിച്ചു


ഏറാമല: ഏറാമല ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ ചിങ്ങം 1 കർഷക ദിനത്തിന്റെ ഭാ​ഗമായി കർഷകരെ ആദരിക്കുന്നു. ഇതിനായി അപേക്ഷകൾ ക്ഷണിച്ചു.

മികച്ച ജൈവ കർഷകർ, വിദ്യാർത്ഥി/ വിദ്യാർത്ഥിനി കർഷകൻ, വനിത കർഷക, യുവകർഷകൻ, മുതിർന്ന കർഷകൻ , പട്ടിക ജാതി പട്ടികവർഗ്ഗ കർഷകൻ, ക്ഷീര കർഷൻ, കർഷക തൊഴിലാളി എന്നീ വിഭാഗങ്ങളിൽ അർഹതയുള്ള കർഷകർക്ക് 2024 ജൂലൈ 31 വരെ ഏറാമല കൃഷിഭവനിൽ അപേക്ഷ നൽകാവുന്നതാണ്.