വയനാട് – വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസഹായം ഉടന്‍ നൽകുക; വടകരയില്‍ അഖിലേന്ത്യ കിസാന്‍ സഭയുടെ കര്‍ഷക പ്രതിഷേധ കൂട്ടായ്മ
വടകര: വയനാട്-വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, കേന്ദ്ര സഹായം ഉടന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യ കിസാന്‍സഭ വടകരയില്‍ കര്‍ഷക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. നവംബര്‍ 20ന് രാവിലെ 10മണിക്ക് പുതിയ ബസ് സ്റ്റാന്റില്‍ സംഘടപ്പിച്ച കൂട്ടായ്മ അഖിലേന്ത്യ കിസാന്‍ സഭ സംസ്ഥാന സെക്രട്ടറി എ.പ്രദീപന്‍ ഉദ്ഘാടനം ചെയ്തു.
ദുരന്ത മേഖലയിലുള്ളവ൪ക്കുള്ള സഹായം അനിശ്ചിതമായി വെെകിപ്പിക്കാനുള്ള ശ്രമം പ്രതിഷേധാ൪ഹമാണ്. വയനാട്, വിലങ്ങാട് പ്രകൃതി ദുരന്തങ്ങൾ ദേശീയദുരന്തങ്ങളായി പ്രഖ്യാപിച്ച് കേന്ദ്ര സഹായം നൽകുന്നതിനുള്ള നടപടി ഉടൻ ഉണ്ടാകണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് ടി.കെ.രാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രജീന്ദ്രൻ കപ്പള്ളി, കെ.മോഹനൻ മാസ്റ്റർ, പി.സുരേഷ് ബാബു, പി.ബാലഗോപാലൻ, പി.കെ വിശ്വനാഥൻ, ആർ.സത്യൻ, എൻ.എം ബിജു, സി.രാമകൃഷണൻ എന്നിവർ സംസാരിച്ചു. ടി.ഷൈനി, എം.ടി രാജൻ, സി.എച്ച് ദിനേശൻ, എം.മുരളി മാസ്റ്റർ, ജലീൽ ചാലിക്കണ്ടി, കെരജിത്ത് കുമാർ എന്നിവർ നേതൃത്വം നൽകി.
Description:Farmer protest group of Kisan Sabha in Vadakara