വില്യാപ്പള്ളി പഞ്ചായത്തില്‍ കൃഷിയിടാധിഷ്ഠിത വികസന പദ്ധതി; കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു


വടകര: വില്യാപ്പള്ളി പഞ്ചായത്തില്‍ കൃഷിയിടാധിഷ്ഠിത വികസന പദ്ധതിയിലേക്ക് കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പത്ത് സെന്റ് മുതല്‍ രണ്ട് ഏക്കര്‍ വരെ കൃഷി സ്ഥലമുള്ള കര്‍ഷകര്‍ക്ക് പദ്ധതിയില്‍ ചേരാം.

ശാസ്ത്രീയ കൃഷിരീതി അവലംബിച്ച കര്‍ഷകരുടെ നിലവിലെ സാഹചര്യം മെച്ചപ്പെടുത്തി കൃഷി ലാഭകരമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൃഷിസ്ഥലം സന്ദര്‍ശിച്ച് അധികൃതകര്‍ നല്‍കും. ഭൂനികുതി രശീതുമായി 18ന് വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷ വില്യാപ്പള്ളി കൃഷിഭവനില്‍ സമര്‍പ്പിക്കണം.

Description: Farm Based Development Project in Villyapally Panchayat