വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്ന് അവര്‍ പടിയിറങ്ങി; വെങ്ങപറ്റ ഗവ. ഹൈസ്‌കൂളില്‍ വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി


പേരാമ്പ്ര: നീണ്ടവര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന വെങ്ങപറ്റ ഗവ. ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് സ്‌നേഹാദരം നല്‍കി. യാത്രയയപ്പ് പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷം വിരമിച്ച പ്രധാനധ്യാപകന്‍ മുഹമ്മദ് അഷറഫ് മാസ്റ്റര്‍, സുധാതി ടീച്ചര്‍ എന്നിവര്‍ക്കും ഈ വര്‍ഷം വിരമിക്കുന്ന പ്രധാനധ്യാപകന്‍ ബാലന്‍ മാസ്റ്റര്‍, വനജ ടീച്ചര്‍ എന്നിവര്‍ക്കുമാണ് യാത്രയയപ്പ് നല്‍കിയത്.

കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു കെ.കെ. അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ സി.എം. സനാതനന്‍, കൂത്താളി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ടി.രാജശ്രീ, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ. പ്രിയേഷ്, പി.കൃഷ്ണദാസ്, മോഹന്‍ദാസ് ഓണിയില്‍, ജനാര്‍ദ്ദനന്‍ വെങ്ങപ്പറ്റ , കെ.കെ.ഭാസ്‌കരന്‍, വി.കെ.ബാലന്‍ മാസ്റ്റര്‍, ഗംഗാധരന്‍ മാസ്റ്റര്‍ കെ.കെ. , റഷീദ് മാസ്റ്റര്‍ പി.കെ. പി.ഡി. ജയന്‍, കെ.പി.മുഹമ്മദ് അഷറഫ് മാസ്റ്റര്‍, ബാലന്‍ മാസ്റ്റര്‍, വനജ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. പി.ടി.എപ്രസിഡണ്ട് പി.സന്തോഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.പി.മനോജ് കുമാര്‍ നന്ദിയും പറഞ്ഞു. പരിപാടിയോട് അനുബന്ധിച്ച് പൂര്‍വ്വ വിദ്യാര്‍ഥികള്‍ ഒരുക്കിയ ഗാന നിശ അരങ്ങേറി.