38 വര്‍ഷമായി ഇണങ്ങിയും പിണങ്ങിയും കുട്ടികളോടൊപ്പം; തുറയൂരില്‍ അങ്കണവാടി അധ്യാപികയ്ക്ക് യാത്രയയപ്പ്


തുറയൂര്‍: പാലച്ചുവട് അംഗന്‍വാടിയില്‍ 38 വര്‍ഷത്തെ സേവനത്തിന് ശേഷം സ്ഥലം മാറി പോകുന്ന അങ്കണവാടി വര്‍ക്കര്‍ ഗീതയ്ക്ക് പാലച്ചുവട് പൗരാവലി യാത്രയയപ്പ് നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.വി.കെ അച്ചുതന്‍, അശോകന്‍ ധനശ്രീ, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സുലൈഖ, മണിദാസ് പയ്യോളി, കനകദാസ് തുറയൂര്‍, എം.കെ.സുരേന്ദ്രന്‍, ഇ.വി.വീജീഷ്, ടി.പി.ബിജു, മനോജ് മാവുള്ളാട്ടില്‍, സി.കെ.സുരേഷ് ബാബു, സ്വാസിലി എന്നിവര്‍ സംസാരിച്ചു.