ചെമ്പനോട ഗവ. ആയുര്‍വേദ ഡിസ്പന്‍സറിയില്‍ നിന്ന് സ്ഥലം മാറിപ്പോകുന്ന മെഡിക്കല്‍ ഓഫീസര്‍ ഡോ. അനു സി. മാത്യുവിന് യാത്രയയപ്പ്


പേരാമ്പ്ര: ചെമ്പനോട ഗവ. ആയുര്‍വേദ ഡിസ്പന്‍സറിയില്‍ നിന്ന് സ്ഥലം മാറിപ്പോകുന്ന മെഡിക്കല്‍ ഓഫീസര്‍ ഡോ. അനു സി. മാത്യുവിന് യാത്രയയപ്പ് നല്‍കി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉപഹാരം നല്‍കി.

വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.കെ.ശശി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീജിത്ത്, വാര്‍ഡ് അംഗം ലൈസ ജോര്‍ജ്, എച്ച്.എം.സി അംഗങ്ങളായ ഫ്രാന്‍സിസ് കിഴക്കരക്കാട്ട്, മാത്യു പേഴത്തിങ്കല്‍, ഡോ. ശ്രുതി ഒ.ടി എന്നിവര്‍ സംസാരിച്ചു.

ഡോ. അനു സി. മാത്യു യാത്രയയപ്പിന് നന്ദി പ്രകാശിപ്പിച്ചു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷയായി. വാര്‍ഡ് അംഗം കെ.എ.ജോസുകുട്ടി സ്വാഗതം പറഞ്ഞു.