പ്രിയ ഡോക്ടറെ യാത്രയാക്കി നാട്; പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിന്ന് സ്ഥലം മാറി പോകുന്ന മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.ആര്‍.ഷാമിന് യാത്രയയപ്പ്


പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിന്ന് സ്ഥലം മാറിപ്പോകുന്ന മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.ആര്‍.ഷാമിന് യാത്രയയപ്പ് നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ് ഡോ. ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. ഡോ. ഗോപാലകൃഷ്ണന്‍ ഡോ. പി.ആര്‍.ഷാമിന് ഉപഹാരം നല്‍കി.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് പാത്തുമ്മ ടീച്ചര്‍, ബ്ലോക്ക് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ശശികുമാര്‍ പേരാമ്പ്ര, സജീവന്‍ മാസ്റ്റര്‍, രജിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഷറഫ്, കെ.കെ.ലിസി, പ്രഭാശങ്കര്‍, അജിത കെ, സി.എം.സനാതനന്‍, ഡോ. സി.കെ.വിനോദ്, ഡോ. ജിതേഷ് കുമാര്‍, തറുവൈ ഹാജി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി.മനോജ് കുമാര്‍, എല്‍.എച്ച്.എസ് രതീബായ്, എച്ച്.ഐ ശരത് കുമാര്‍, ലിസമ്മ എബ്രഹാം, ഷിജി, ജിനില്‍, രഘു, സുലഭ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി വി.ഒ.അബ്ദുള്‍ അസീസ് സ്വാഗതവും ടി.പി.ചന്ദ്രന്‍ നന്ദിയും പറഞ്ഞു.