പെരുന്നാള്‍ ആഘോഷത്തിന് പോയ കുടുംബത്തിൻ്റെ വാഹനം അപകടത്തിൽ പെട്ടു; അൽ ഐനിൽ കോഴിക്കോട് സ്വദേശിനി മരിച്ചു


കോഴിക്കോട്: പെരുന്നാള്‍ ആഘോഷിക്കാൻ അല്‍ ഐനിലേക്ക് പോയ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മറിഞ്ഞ് കോഴിക്കോട് സ്വദേശിനി മരിച്ചു. വെള്ളിമാട്കുന്ന് പി.കെ.നസീറിന്‍റെ ഭാര്യ സജിന ബാനുവാണ് (54) മരിച്ചത്.

വാഹനമോടിച്ചിരുന്ന മകൻ ജർവ്വീസ് നാസ്, ഭർത്താവ് നസീർ എന്നിവർക്ക് പരിക്കേറ്റു.
ഇവർ സഞ്ചരിച്ച വാഹനം റിസോർട്ടിന് സമീപം ഓഫ് റോഡില്‍ മറിയുകയായിരുന്നു. മൃതദേഹം അല്‍ ഐൻ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മക്കള്‍: ഡോ.ജാവേദ്‌ നാസ്‌, ജർവ്വീസ്‌ നാസ്‌ നസീർ. മരുമകള്‍: ഡോ.ആമിന ഷഹ്‌ല.

Summary: Family’s vehicle involved in an accident on its way to celebrate Eid; Kozhikode native dies in Al Ain