കെ.കെ ശൈലജക്കെതിരായ വ്യാജ വീഡിയോ പ്രചാരണം; മുസ്ലിം ലീഗ് നേതാവിന് പിഴ ശിക്ഷ
വടകര: ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് കെ.കെ ശൈലജ ടീച്ചറുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ മുസ്ലിം ലീഗ് നേതാവിന് ശിക്ഷ വിധിച്ച് കോടതി. ന്യൂ മാഹിയിലെ ടി.എച്ച് അസ്ലമിനാണ് പിഴ ശിക്ഷ വിധിച്ചത്. 15000 രൂപ പിഴ അടക്കണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.
തലശ്ശേരി ജെഎഫ്സി കോടതിയുടേതാണ് വിധി. യുഡിഎഫ് പഞ്ചായത്ത് കമ്മറ്റി ചെയർമാനും വാർഡ് അംഗവുമാണ് അസ്ലം. മുസ്ലിങ്ങൾ വർഗ്ഗീയവാദികളാണെന്ന് പറയുന്നതായുള്ള വ്യാജ വീഡിയോയാണ് ഇയാൾ സോഷ്യൽ മീഡിയയിലൂടെയടക്കം പ്രചരിപ്പിച്ചത്.
Description: Fake video campaign against KK Shailaja; Muslim League leader fined