കൂരാച്ചുണ്ട് നമ്പികുളം മലയില്‍ വ്യാജവാറ്റ് കേന്ദ്രം; എക്സെെസ് പരിശോധനയിൽ കണ്ടെത്തിയത് 700 ലിറ്റര്‍ വാഷും 33 ലിറ്റര്‍ ചാരായവും


കൂരാച്ചുണ്ട് : കൂരാച്ചുണ്ട് വില്ലേജില്‍ നമ്പികുളം മലയില്‍ വ്യാജവാറ്റ് കേന്ദ്രം തകര്‍ത്ത് പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി. 33 ലിറ്റര്‍ ചാരായവുx 700 ലിറ്റര്‍ വാഷുമാണ് റെയ്ഡിൽ കണ്ടെത്തിയത്. രണ്ട് വാറ്റ് സെറ്റുകള്‍ ഉപയോഗിച്ചായിരുന്നു ചാരായം വാറ്റിയിരുന്നത്. സ്ഥലത്ത് നിന്ന് വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു.

വിഷു ആഘോഷവുമായി ബന്ധപ്പെട്ട് വന്‍തോതില്‍ ചാരായം നിര്‍മിച്ച് സംഭരിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്. എക്‌സൈസ് ഉദ്യോഗസ്ഥരെത്തുമ്പോഴേക്കും പ്രതികള്‍ മലമുകളില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ചന്ദ്രന്‍ കുഴിച്ചാലിലും പാര്‍ട്ടിയും അബ്കാരി കേസെടുത്തു.

റെയ്ഡിൽ പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് മാരായ എ.കെ പ്രകാശന്‍, ടി നൈജീഷ് എന്നിവർ പങ്കെടുത്തു.