ചെന്നൈയില്‍ കണ്ണൂര്‍ സ്വദേശിയുടെ കാറില്‍ നിന്നും 9.5 കോടിയുടെ വ്യാജ നോട്ടുകള്‍ പിടികൂടി
കണ്ണൂർ: തമിഴ്നാട്ടിൽ കണ്ണൂർ സ്വദേശിയുടെ കാറില്‍ നിന്ന് 9.5 കോടിയുടെ വ്യാജ നോട്ടുകള്‍ പിടികൂടി. കണ്ണൂർ സ്വദേശി റാഷിദിന്റെ കാറില്‍ നിന്നാണ് വ്യാജ നോട്ടുകള്‍ പിടികൂടിയത്. ചെന്നൈക്കടുത്ത് റോയപ്പേട്ടയിലായിരുന്നു സംഭവം.
ഹവാല ഇടപാടുകള്‍ നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. 2000 രൂപയുടെ വ്യാജ നോട്ടുകളാണ് കാറില്‍ നിന്ന് കണ്ടെടുത്തത്. ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) ആദായ നികുതി വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കണ്ണൂർ സ്വദേശി റാഷിദിന്റെ കാറില്‍ നിന്ന് വ്യാജ നോട്ടുകള്‍ പിടികൂടിയത്.

പ്രതിയെ ചോദ്യംചെയ്ത് വരികയാണ്. പ്രതിയുടെ ഹവാല ബന്ധങ്ങളും വിദേശ ഇടപാടുകളും സംബന്ധിച്ചുളള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കറൻസിയുടെ ഉറവിടം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
Summary: Fake notes of 9.5 crores were seized from the car of a Kannur native in Chennai