വ്യാജ കാഫിർ സ്‌ക്രീൻഷോട്ട് കേസ്; അന്വേഷണം ശരിയായ ദിശയില്ലെന്ന് കെ കെ ശൈലജ എം എൽ എ, കെ കെ ലതിക പോസ്റ്റ് പങ്കുവെക്കേണ്ടിയിരുന്നില്ല


വടകര: വ്യാജ കാഫിർ സ്‌ക്രീൻഷോട്ടിൽ അന്വേഷണം ശരിയായ ദിശയിലാണെന്ന് കെ കെ ശൈലജ എം എൽ എ. പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട് കണ്ടിട്ടില്ല. ഇടതെന്ന് തോന്നിപ്പിക്കുന്ന കേന്ദ്രങ്ങളിൽ നിന്നും ഇടതുപക്ഷത്തിന് എതിരായ പ്രചാരണങ്ങൾ തിരഞ്ഞെടുപ്പ് സമയത്ത് നടന്നിരുന്നു. അക്കൂട്ടത്തിൽപ്പെട്ടതാണോ ഇതെന്ന് അറിയില്ല. കുടുംബസദസ്സിലാണ് വ്യാജപ്രചാരണങ്ങൾ നടത്തിയത്.

കെ എകെ ലതിക പോസ്റ്റ് പങ്കുവെക്കേണ്ടിയിരുന്നില്ല. താൻ ലതികയെ ബന്ധപ്പെട്ടിരുന്നു. ഇങ്ങനെയൊക്കെ നടക്കുന്നുണ്ടെന്ന് ആളുകൾ അറിയേണ്ടേ. അതിനാലാണ് പങ്കുവെച്ചതെന്നാണ് പറഞ്ഞത്. ഷെയർ ചെയ്യേണ്ടിയിരുന്നില്ലെന്നും കെ കെ ശൈലജ പറഞ്ഞു.

കാഫിർ പ്രയോഗത്തിന് പിന്നിൽ ആരാണെന്ന് അറിയണം . ഇടതുപക്ഷത്തെ അങ്ങേയറ്റം ദ്രോഹിക്കുന്ന നിലയിലാണ് പ്രചാരണം നടന്നത്. ആര് നിർമ്മിച്ചതാണെങ്കിലും ഇടതുപക്ഷത്തിന് എതിരായിരുന്നു. എൽഡിഎഫിന്റെ നന്മയ്ക്ക് വേണ്ടി ആരും അത് ചെയ്യില്ലെന്നും അവർ വ്യക്തമാക്കി.