വ്യാജ കാഫിർ സ്ക്രീൻഷോട്ട്; വടകരയിൽ യുഡിവൈഎഫ്, റവല്യൂഷണറി യൂത്ത് പ്രതിഷേധം


വടകര: കാഫിർ സ്ക്രീൻഷോട്ട് ആദ്യമായി വാട്സ് ആപിൽ പ്രചരിപ്പിച്ച ഡിവൈഎഫ്ഐ നേതാവ് ഉൾപ്പടെയുള്ളവർക്ക് എതിരെ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് വടകരയിൽ യുഡിവൈഎഫ്, റവല്യൂഷണറി യൂത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

അഞ്ചുവിളക്കിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം എടോടി വഴി പുതിയ ബസ് സ്റ്റാൻ‍ഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോ​ഗത്തിൽ വി പി ദുൽഖിഫീൽ, ദിൽരാജ് പനോളി , ഭവിൻരാജ് എന്നിവർ സംസാരിച്ചു . അഫ്സൽ പികെസി, സി നിജിൻ, ഭവിത് മലോൽ, പി ടി നിഖിൽ, മുഹമ്മദ് മിറാഷ്, അൻസീർ, ഷുഹൈബ് തുടങ്ങിയവർ നേതൃത്വം നൽകി.